Agni Nakshatharam + Saira +Pandoth kaavil Yakshi +Neeli - Combo Pack22% OFF

Agni Nakshatharam + Saira +Pandoth kaavil Yakshi +Neeli - Combo Pack

അഗ്നി നക്ഷത്രം + സൈറ +പണ്ടോത്ത്‌ കാവിൽ യക്ഷി +നീലി - Combo Pack

by Anurag Gopinath, Efrath, Vinod Narayanan, Haridas B

₹830₹1,060Save ₹230

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
BookCarry
Language
Malayalam
Weight
550g

About This Book

Agni Nakshatharam ഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിന്റെ കാണാച്ചരടുകൾ തേടി ഒരു യാത്ര. അതിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്‌ച. സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത ഈ യാത്രയുടെ വഴികൾ ഇതാ നിങ്ങൾക്കായി തുറന്നിടുന്നു. Saira ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന പ്രണയത്തിന്‍റെയും പകയുടെയും കഥ. അനുവാചകര്‍ക്ക് തന്‍റെ ജീവിതം അനുഭവപ്പെടുത്തുകയാണ് ഇതിലെ കഥാനായിക സൈറ. വര്‍ത്തമാനകാലം ഭൂതകാലത്തിലേക്കുള്ള താക്കോലാണെന്ന് ഈ നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഒരു കാലം ഭയത്തിന്‍റെ കാണാനൂലിഴകള്‍കൊണ്ട് ബന്ധിച്ചിരിക്കുന്ന ഹൊറര്‍ നോവല്‍. Pandoth kaavil Yakshi ഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ… ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ… ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ… ചുടുരക്തത്തിന്റെ ഗന്ധവും പേറി അവൾ…. സൗപർണിക! കൂടെ ഒരു കാലകർണിയും! Neeli നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ, പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന്‍ എഴുതിയ ത്രില്ലര്‍ നോവലാണ് നീലി. പുനര്‍ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള്‍ തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള്‍ മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍പ്പോലും കള്ളിയങ്കാട്ട് നീലിയുടെ കഥ കടമറ്റത്ത് കത്തനാരുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ചുപോകുന്നതേയുള്ളൂ. പക്ഷേ നീലിയുടെ യഥാര്‍ത്ഥ ചരിത്രകഥ അതല്ല. പ്രണയവും പകയും പ്രതികാരവും കൊലപാതകങ്ങളും ഇടകലര്‍ന്ന രക്തരൂഷിതമായ കഥയാണ് നീലിയുടെ യഥാര്‍ത്ഥ കഥ. ചരിത്രത്തിന്‍റെ ഏടുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത ആ കഥയാണ് ഈ നോവലില്‍

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!