13% OFFIn Stock(Only 1 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- ISBN-13
- 978-81-264-3911-9
- Publisher
- DC Books
- Language
- Malayalam
- Pages
- 118
- Weight
- 149g
About This Book
ആൽഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്കാരഘടനയിലും അസാധാരണം. സമൂഹത്തിന്‍റെ പല മേഖലകളിൽനിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപിൽ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റർജി എന്ന ശാസ്ത്രജ്ഞന്‍റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചു വർഷം കഴിഞ്ഞു അവർ. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം. “മനുഷ്യൻ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയിൽ എത്രയോ കുറച്ചു മാത്രമേ ഹോമോസാപ്പിയൻ എന്ന ഈ മൃഗം സഞ്ചരിച്ചിട്ടുള്ളൂ എന്നുള്ള ഉൾക്കാഴ്ച തരുവാൻ ടി.ഡി. രാമകൃഷ്ണന്‍റെ ‘ആൽഫ’ എന്ന നോവൽ നമ്മെ സഹായിക്കും. ഉള്ളിന്‍റെ ഉള്ളിലേക്കു തുറക്കുന്ന ഒരു കണ്ണ് ഇതിലുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ അനിവാര്യമായിട്ടുള്ള അന്തശ്ഛിദ്രത്തെ നരവംശശാസ്ത്രമെന്ന പ്രതീകത്തിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്ന നോവൽ.




