22% OFFAlvarado Maranangal + 7 Chekuthanmaar + Adrishyanaya Kolayali - Combo Pack
അൽവറാഡോ മരണങ്ങൾ + 7 ചെകുത്താന്മാർ + അദൃശ്യനായ കൊലയാളി - Combo Pack
In Stock(Only 3 left!)
Free Shipping
Above ₹499
Secure
Payment
Easy
Returns
Book Details
- Publisher
- Pravda Books
- Language
- Malayalam
- Weight
- 950g
About This Book
Alvarado Maranangal നിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ അൽവറാഡോ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന 9 മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വകാര്യാശുപത്രിയായ അൽവറാഡോ മെഡിസിറ്റിയുടെ ഐ.സി.യു വിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന മരണങ്ങളിലെ ദുരൂഹത പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തിൽ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ. 7 Chekuthanmaar ലോകം കണ്ട ഏറ്റവും ക്രൂരരായ 7 കുറ്റവാളികളുടെ സൈക്കോപാത്തുകളുടെ ഞെട്ടിക്കുന്ന ജീവിതകഥകൾ! ബില്ലി മില്ലിഗൻ, ജെഫ്രി ഡാമർ, ടെഡ് ബണ്ടി, എച്ച്. എച്ച് ഹോംസ്, ജാക്ക് ദി റിപ്പർ, സോഡിയാക് കില്ലർ, ലീ ചുൻ ജെ എന്നിവരുടെ ഇരുണ്ട വഴികളിലൂടെയുള്ള ഈ യാത്ര, വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തും. കുറ്റകൃത്യങ്ങളുടെയും മനഃശാസ്ത്രത്തിൻ്റെയും കാണാപ്പുറങ്ങൾ തേടുന്നവർക്ക് ഒരു അപൂർവ്വ വിരുന്നാണ് 7 ചെകുത്താന്മാർ. Adrishyanaya Kolayali ഇടുക്കിയിലെ മനോഹരമായ എസ്റ്റേറ്റിൽ ധാരാളം ശത്രുക്കൾ ഉണ്ടായിരുന്ന ഒരു മാനേജർ കൊല്ലപ്പെടുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകം. ലോകത്തിൽ ആദ്യമായിട്ടാവും ഒരാളെ കൊല്ലാൻ പരസ്പരം അറിയാത്ത ഒന്നിൽ കൂടുതൽ ആളുകൾ ഒരേ സമയം വന്ന്, അതിൽ ഒരാൾ വിജയിച്ചു മടങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ ഒരുത്തനെ കൊല്ലാൻ കുറച്ചു പേർ ഇറങ്ങിത്തിരിച്ചാൽ അവന് മരിച്ചേ പറ്റു. കേസ് അന്വേഷണത്തിനായി സ്പെഷ്യൽ ഇൻവെസ്റ്റി ഗേഷൻ ഫോഴ്സിലെ ഡിറ്റക്ടീവ് എസ്തയും കൂട്ടരും എത്തുന്നു. തന്റെ അസാധാരണ നിരീക്ഷണ പാടവത്തിലൂടെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തുന്നു തെളിവുകൾക്ക് പിന്നാലെ യാത്ര ചെയ്ത് അദൃശ്യനായ കൊലയാളിയിലേക്ക് എത്തുന്ന നിറയെ ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ ഉദ്ദ്യേഗജനകമായ ത്രില്ലർ കുറ്റാന്വേഷണ നോവൽ.




