22% OFFAsk Me A Question & Aarum Kothikunna Oraal - Combo Pack
ആസ്ക് മി എ ക്യുഎസ്ടിയൻ+ ആരും കൊതിക്കുന്ന ഒരാൾ - Combo Pack
In Stock(Only 3 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- KZero Publishers
- Language
- Malayalam
- Weight
- 450g
About This Book
Ask Me A Question എന്താണ് പ്രണയം? എപ്പോഴാണ് രണ്ടുപേർ പ്രണയിക്കാൻ ആരംഭിക്കുന്നത്? അനന്തമായ പ്രപഞ്ചത്തിന്റെ തുടക്കമെന്ന നിഗൂഢത പോലെ പ്രണയത്തിന്റെ തുടക്കവും നിഗൂഢമല്ലെ? ആനന്ദവർദ്ധൻ എന്ന പ്രസിദ്ധ മജീഷ്യൻ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നേത്ര എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും, തുടർന്ന് തിരുവനന്തപുരം മുതൽ ഷാലിമാർ വരെയുള്ള അവരുടെ യാത്രയും ആണ് ഈ നോവലിന്റെ ഇതിവൃത്തം. ചില യാത്രകൾ ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതകയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്ന് നിങ്ങൾ Aarum Kothikunna Oraal പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആരും പറയാത്ത കഥ പറയുന്ന നോവൽ. സൗഹൃദത്തിന്റെ അറ്റംതൊട്ട ചില മനുഷ്യർ നമുക്കുണ്ടാകും. അവനവനെ സ്നേഹിച്ചതിനേക്കാൾ കൂടുതൽ നമ്മൾ സ്നേഹിച്ച ചിലർ. ചിലപ്പോൾ പ്രണയത്തേക്കാൾ ഭംഗിയും ആഴവുമുള്ള ബന്ധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തിയവർ.. സൗഹൃദത്തിൽ പ്രണയവും പ്രണയത്തിൽ സൗഹൃദവും ഇറ്റിച്ച വീഴ്ത്തിക്കൊണ്ട് നമ്മളെ ജീവിപ്പിക്കുന്നവർ. അങ്ങനെ രണ്ടു മനുഷ്യരുടെ സ്നേഹവും പ്രണയവും യാത്രയുമാണ് ഈ നോവൽ..




