Codex Gigas & Rabecca - Combo Pack20% OFF

Codex Gigas & Rabecca - Combo Pack

കോഡെക്സ് ഗിഗാസ് & റബേക്കാ - Combo Pack

by Anurag Gopinath, Rajeev Sivashankaran

₹440₹550Save ₹110

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
DC Books
Language
Malayalam
Weight
450g

About This Book

Codex Giga സാമ്പ്രദായിക ഡിറ്റക്ടീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി ചരിത്രം, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാ ജ്ഞാന മേഖലകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന സർഗ്ഗാത്മകസൃഷ്ടികളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈം ഫിക്ഷൻ എന്നതിന് ഉത്തമോദാഹരണമാണ് കോഡക്‌സ് ഗിഗാസ്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒരു ഗൂഢസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിക്കുന്ന അനുരാഗ് ഗോപിനാഥിന്റെ ആഖ്യാനവും മികച്ചതാണ്. “അച്ചടിച്ച് പുറത്തിറക്കിയ രണ്ടാമത്തെ നോവൽ വിവാദമായി. തൂലികാനാമത്തിനു പിന്നിലെ യഥാർത്ഥ മുഖം തിരിച്ചറിയപ്പെട്ടു. സഭയെ അപമാനിച്ച് പുസ്തക മെഴുതിയതിന് അവർ വിചാരണ ചെയ്യപ്പെട്ടു. കാലം അതായിരുന്നു. സാത്താൻ ആരാധന പ്രോത്സാഹി പ്പിക്കുന്നു എന്നാരോപിച്ച് അവരെ വീട്ടുതടങ്കലിലാക്കി. അവർ എഴുതിയ വിവാദമായ ആ പുസ്തകത്തിന്റെ പേര് കോഡക്സ് ഗിഗാസ്’ എന്നായിരുന്നു.” Rabecca പത്തേക്കർവീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ജോലിയിൽനിന്നു വിരമിച്ച ശേഷവും ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ തന്നെ തുടരാനായിരുന്ന ുഅവരുടെ തീരുമാനം. ഒറ്റയ്ക്കു താമസിക്കാൻ ധൈര്യം കാണിക്കുന്ന ഏതൊരു സ്ത്രീയെയും കുറിച്ചെന്നപോലെ, നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് ടീച്ചറിനെ കുറിച്ച് കഥകൾ മെനയുകയും അവ പ്രചരിപ്പിക്കുകയും ചെയ്തു പോന്നു. എഴുപതിനോടടുത്തുപ്രായമുള്ള റബേക്ക ടീച്ചറുടെ ജീവിത കഥയാണ് 'റബേക്ക'എന്ന നോവലിന്റെ ഇതിവൃത്തം. മലയാളി സമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് രാജീവ് ശിവശങ്കർ റബേക്ക' എന്ന തന്റെ പുതിയ നോവൽ രചിച്ചിരിക്കുന്നത്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!