Friday Forensic & Parakayam - Combo Pack18% OFF

Friday Forensic & Parakayam - Combo Pack

ഫ്രൈഡേ ഫോറൻസിക് & പരകായം - Combo Pack

by Anurag Gopinath, Muhammed Asif H E, Ash Ashitha

₹435₹530Save ₹95

In Stock(Only 5 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
DC Books
Language
Malayalam
Weight
400g

About This Book

Friday Forensic ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം! Parakayam നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈസ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നില്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിന്റെ ഫ്രെയിമിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവന്റെ കാഴ്ചയിലേക്കും പിന്നീട്ജീ വിതത്തിലേക്കും ഇരുൾ പടർത്തി. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,സഹോദരൻ അരുണും, സുഹൃത്ത് മാത്യൂസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പരകായപ്രവേശം നടത്തുക, അവനെ അറിയുക, അവന്റെ പാത പിന്തുടരുക.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!