22% OFFIn Stock(Only 3 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 450g
About This Book
Kadassi Athidhi ജീവിതമെന്ന ചെറിയ യാത്രയിൽ അനേകായിരം മനുഷ്യർ നമ്മെ കടന്നുപോകുന്നു. പക്ഷേ വളരെ ചുരുക്കം മനുഷ്യർ മാത്രമേ നമ്മുടെ ഹൃദയത്തിൽ ഇടം പിടിക്കൂ. സിദ്ധുവിന് ദേവിയും അതുപോലെയായിരുന്നു. അവന്റെ കലാലയം അവന് സമ്മാനിച്ച മനോഹരമായ ബന്ധങ്ങളിലൊന്ന്. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിൽ അവൻ അവളിലൂടെ തന്റെ ഇന്നലെകളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രിയവായനക്കാരും സിദ്ധുവിനോടൊപ്പം ഒരു യാത്ര ആരംഭിക്കുന്നു. ആ യാത്രയിൽ സിദ്ധുവിന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളും പ്രണയവും വായനക്കാരിലേക്ക് ഒഴുകി തുടങ്ങുന്നു. ഒപ്പം കാലം അവനിൽ നിന്നും മറച്ചുവെച്ച പല രഹസ്യങ്ങളും. ഒടുവിൽ ആ രഹസ്യങ്ങളുടെ ചുഴി അഴിയുമ്പോൾ, സിദ്ധുവും ഒരു അതിഥി ആവുകയാണ്. കടസ്സി അതിഥി. Khadeeja പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ... പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ... തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്... മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.




