16% OFFIn Stock(Only 1 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- ISBN-13
- 978-93-7691-968-0
- Publisher
- DC Books
- Language
- Malayalam
- Pages
- 288
- Weight
- 400g
About This Book
രു തുരുത്തിൽനിന്നു മാഞ്ഞുകൊണ്ടിരിക്കുന്ന കുറച്ചു മനുഷ്യരെക്കുറിച്ച് പത്രപ്രവർത്തകനായ ബാലു നടത്തിയ അന്വേഷണമാണ് പ്രധാന പ്രമേയം. അതിലുപരി ജീവിതത്തിന്റെയും മരണത്തിന്റെയും ആഴമേറിയ പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ദാർശനിക മാനവും ഈ കൃതിക്കുണ്ട്. ഗ്രാമാന്തരീക്ഷത്തിൽ പറഞ്ഞുതുടങ്ങുന്ന കഥ പിന്നീട് നഗത്തിലേക്കു വ്യാപിക്കുന്നു.പകുതിക്കുശേഷം ഒരു അന്വേഷണാത്മക ത്രില്ലറിന്റെ സ്വാഭവത്തിലേക്ക് നോവൽ സഞ്ചരിക്കുന്നുണ്ട്. നായകൻ –നായി– വില്ലൻ ഇന്നി ത്രയങ്ങളിൽനിന്ന് വേറിട്ടു സഞ്ചരിക്കുന്ന കാണായ്മ ഒരു ലോകോത്തര സൃഷ്ടിയാണെന്ന് നിസംശയം പറയാം. സാഹിത്യം ഇഷ്ടപ്പെടുന്ന ഏതുതരം, ഏതുപ്രായത്തിലുള്ള വായനക്കാരെയും ആകകർഷിക്കുന്ന ശൈലി ജീവിതം, മരണം ഈ ദ്വന്ദ്വങ്ങളുടെ പൊരുൾ തേടുന്ന ദാർശനനിക സമസ്യയാണ് നോവൽ പറയുന്നതെങ്കിലും ലളിതമായ ഭാഷയിലൂടെയുള്ള, ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സ്വഭാവത്തിലുള്ള ആഖ്യാനം വായിച്ചുതീർക്കാതെ പുസ്തകം താഴെ വയ്ക്കാനാവാത്ത മാന്ത്രികത സമ്മാനിക്കുന്നു. സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പി.എഫ് മാത്യൂസിന്റെ ഏറ്റവും പുതിയ നോവൽ. കുട്ടിസ്രാങ്കിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം, ഇമയൗ, അതിരൻ തുടങ്ങിയ പ്രേക്ഷകപ്രീതി നേടിയ സിനിമകളുടെ തിരക്കഥാകൃത്താണ് പി.എഫ് മാത്യൂസ്. പി എഫ് മാത്യൂസിന്റെ മറ്റു നോവലുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് കാണായ്മ കഠിനമായ സാഹിത്യപദങ്ങളോ പ്രയോഗങ്ങളോ ഇല്ലാതെ ലളിതമായ ഭാഷയിൽ പറഞ്ഞുപോകുന്ന ഈ സീരിയസ് ഫിക്ഷൻ പ്രായഭേദമന്യേ ഏതു പ്രായക്കാർക്കും ആസ്വദിക്കാം. അർഥസമ്പുഷ്ടമായ വാചകങ്ങൾ, കൊച്ചു കൊച്ചു വിസ്മയങ്ങൾ, ബ്ലാക്ക് ഹ്യൂമർ എന്നിവ വായനയ്ക്ക് മറ്റൊരുതലം സമ്മാനിക്കുന്നു




