22% OFFIn Stock(Only 4 left!)
Free Shipping
Above ₹499
Secure
Payment
Easy
Returns
Book Details
- Publisher
- Logo's Books
- Language
- Malayalam
- Weight
- 650g
About This Book
Kanthamala Charitham 1 ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു. -എ. ഹേമചന്ദ്രന്‍ (Rtd. DGP) ശബരിമലയില്‍ തുടങ്ങി അങ്ങ് ഈജിപ്തിലേക്ക് കഥകള്‍ കോര്‍ത്ത് കോര്‍ത്ത് പോകുന്ന ആ അപാര ധൈര്യം സമ്മതിക്കുന്നു. -അമല്‍ (നോവലിസ്റ്റ്) Kanthamala Charitham -2 നോവൽ ഓരോ ദ്രാവിഡന്റേയും ഉള്ളിൽ തറഞ്ഞ കേൾവിയാണ് അയ്യപ്പചരിതം. കെട്ടുകഥകളും, കേട്ടകഥകളും, തോറ്റങ്ങളും, ചരിത്രരേഖകളും സാധ്യതകളാക്കി, ഒരു സാഹസികന്റെ മനസ്സോടെ വിഷ്ണു കഥയുടെ മലകൾ കയറുന്നു. എന്നും തിരികെ വിളിക്കുന്ന കാടകങ്ങളിൽ തെളിയുന്ന ജ്യോതിസ്സുകളും ആകാശം കാക്കുന്ന ഗരുഡനുമൊപ്പം പുരാതനമായ മറവികളെ വായനയുടെ മുടിയിലേറ്റുന്നു. ഇനിയും ഒരു നൂറു കഥകൾ കണ്ടെത്താൻ പടികൾ ഉയരെയുണ്ട്. ഇത് വിഷ്ണുവിന്റെ ഭാവനയുടെ പെരുവിരലടയാളം. - ശങ്കർ രാമകൃഷ്ണൻ തിരക്കഥാകൃത്ത്, സംവിധായകൻ Kanthamala Charitham 3 അറോലക്ഷേത്രത്തിനകത്തെ ഇരുട്ടുമുറിയുടെ മദ്ധ്യത്തിലുള്ള ടാങ്കിനുള്ളിൽ അയ്യനാർമണി തിളങ്ങാൻ തുടങ്ങി. പച്ചയിൽനിന്നും കല്ലിന്റെ നിറം സാവധാനം നീലയിലേക്ക് മാറി. അപ്പോൾ അറയുടെ മൂലയിൽ സ്ഥിതിചെയ്യുന്ന 'നച്ചിത്തിരവിഴി'യും നീലനിറത്തിൽ വെട്ടിത്തിളങ്ങാനാരംഭിച്ചു. പ്രപഞ്ചത്തിലെ നിറങ്ങളത്രയും നീലയിലേക്ക് സന്നിവേശിപ്പിച്ച് അയ്യനാർ മണിയുടെ തിളക്കം പതിയെപ്പതിയെ അനന്തവിഹായസ്സിലേക്ക് പടർന്നു. ഐതിഹ്യവും ചരിത്രവും വിശ്വാസവും കെട്ടുകഥകളും ഇടകലരുന്ന മിസ്റ്റിക് ത്രില്ലർ ട്രിലജി കാന്തമലചരിതത്തിലെ അവസാന പുസ്തകം.




