21% OFFKathal + Avalente Renuka + Nee Paranja Mazha + Dear Neeraj - Combo Pack
കാതൽ + അവളെന്റെ രേണുക + നീ പറഞ്ഞ മഴ + ഡിയർ നീരജ് - Combo Pack
by Jayalakshmi Srinivasan, Nithya Lekshmi L L, Sachin Mathews Maani, Vishnu Kalpadakkal
In Stock(Only 2 left!)
Free Shipping
Above ₹499
Secure
Payment
Easy
Returns
Book Details
- Language
- Malayalam
- Weight
- 550g
About This Book
Kathal റൈറ്റേഴ്സ് ബ്ലോക്ക് കാരണം എഴുത്ത് മുടങ്ങിയ യുവ എഴുത്തുകാരിയും ജേണലിസ്റ്റുമായ ജനനി റാം, സമയ പരിധിക്കുള്ളിൽ തൻ്റെ സ്വപ്ന പുസ്തകം പൂർത്തിയാക്കാനായി പ്രണയകഥ തേടി അലയുമ്പോൾ യാദൃശ്ചികമായി ആയുഷിനെ കണ്ടുമുട്ടുന്നു. ആയുഷ് ജനനിക്ക് പ്രണയ കഥയിലേക്ക് വാതിൽ തുറന്നു കൊടുക്കുന്നു. പക്ഷേ പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളും പ്രതിസന്ധികളും ജനനിക്ക് മുന്നിലെത്തുന്നു. ആയുഷിൻ്റെയും ജനനിയുടെയും സൗഹൃദവും പ്രണയ പുസ്തകത്തിലേക്കുള്ള ജനനിയുടെ യാത്രയുമാണ് കാതൽ. Avalente Renuka വിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ, സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു. അതേ നഗരത്തിൽ തന്റെ സ്വപ്‌നത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്‌നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി, അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. പ്രണയത്തിൻ്റെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെൻ്റെ രേണുക. Nee Paranja Mazha വിഷ്ണു കല്പടയ്ക്കലിൻ്റെ 'നീ പറഞ്ഞ മഴ' എന്ന നോവൽ പ്രണയത്തിൻ്റെ നാനാർത്ഥങ്ങളിലേക്കുള്ള പ്രയാണമാണ്. സദാചാരം നിർമ്മിച്ച പ്രണയഘടനയ്ക്ക് പുറത്തുകടന്ന് പ്രായഭേദമന്യേ തീവ്രമായി പ്രണയിക്കുകയും സ്നേഹത്തിൻ്റെ ആഴം തൊടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് നോവലിൻ്റെ കരുത്ത്. സമാഗമം മാത്രമല്ല വേർപിരിയലും കൂടിയാണ് പ്രണയത്തിൻ്റെ പൊരുളെന്ന് 'നീ പറഞ്ഞ മഴ' ഓർമ്മപ്പെടുത്തുന്നു. യഥാർത്ഥത്തിൽ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ജീവസ്‌പന്ദനമാണ് ഈ കൃതി. - ബിനീഷ് പുതുപ്പണം Dear Neeraj DEAR NEERAJ നീരജ് By : JAILAXMI SREENIVASAN-- സന്തോഷവും സന്താപവും തമ്മിലുള്ള, ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാർത്ഥത്തിൽ 'Dear നീരജ് ' എന്ന നോവൽ. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് അതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല, മറിച്ച് അഭാവത്തിലും ഓർമകളുടെ നാളത്തെ കെടാതെ ചേർത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ 'സുരഭില വെളിച്ച'മാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവൽ ആവിഷ്കരിക്കുന്നത്. ജീവിതാവസാനംവരെ അവിവാഹിതയായി നിന്ന് നീരജിനെ പ്രണയിക്കുന്ന അനുപമയും ഓർമപോലും നഷ്ടപ്പെട്ട ഭർത്താവിനെ ആത്മാവായി സ് നേഹിക്കുന്ന മധുമിതയും സ് നേഹത്തിന്റെ മായാത്ത രണ്ടണ്ട് അടയാളങ്ങളാണ്. ആരുടേതാണ് യഥാർത്ഥ പ്രണയം? എന്ന ചോദ്യം വായനക്കാരുടെ ഹൃദയത്തെ അലട്ടിക്കൊണ്ടണ്ടിരിക്കും. -ബിനീഷ് പുതുപ്പണം ================================================================================= AAZHIYUM AAKASHAVUM ആഴിയും ആകാശവും By ANUJITH P DEV -- വിദൂരതയിലെവിടെയോ പരസ്പരം ഒന്നായി ചേരുമെന്ന ധാരണയോടെ അനന്തമായി നീളുന്ന ആഴിയും ആകാശവും, ഒരു ബിന്ദുവിലും കൂടിച്ചേരാത്ത രണ്ടിണകൾ... ചില പ്രണയങ്ങൾ അങ്ങനെയാണ്; തമ്മിലൊന്നിക്കുമെന്ന ഉറപ്പില്ലെങ്കിലും അവർ പ്രണയിച്ചുകൊണ്ടേയിരിക്കും, അനുരാഗത്തിന്റെ എണ്ണപ്പെട്ട ദിനങ്ങളിൽ ജീവിതം വസന്തത്തിനു വഴിമാറും. ആ ഇത്തിരി ജീവിതത്തിന്റെ പ്രണയപ്പാടുകളും പാകപ്പിഴകളും പ്രായശ്ചിത്തങ്ങളുമെല്ലാം ഈ നോവലിൽ നിറഞ്ഞിരിക്കുന്നു. ആകാശിന്റെയും അയാളുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളുടെയും കഥ ഇവിടെ തുടങ്ങുന്നു...




