22% OFFManavatti+A Coffiee Date+Ente Pranayathinte Rajakumarikk+oridam Thedi - Combo Pack
മണവാട്ടി+കോഫി ഡേറ്റ്+എന്റെ പ്രണയത്തിന്റെ രാജകുമാരിക്ക്+ഒരിടം തേടി
by Al Ameen S M, Aparna Kalliykal, Merry Sara, Seba Fathima As
In Stock(Only 2 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- ISBN-13
- 978-9363777057
- Publisher
- Mankind Literature
- Language
- Malayalam
- Weight
- 597g
About This Book
1.മണവാട്ടി "മുടി വെട്ടുന്നത്?" "അത് കല്യാണം കഴിഞ്ഞുമതി." "മുടി കളർ ചെയ്തോട്ടെ?" "അതും കല്യാണം കഴിഞ്ഞുമതി." "കറങ്ങുന്നത്?" "കല്യാണം കഴിഞ്ഞു കെട്ട്യോൻറെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!" "മൂക്കുത്തി ഇട്ടോട്ടെ?" "കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ." "കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?" എല്ലാരും പൊട്ടിച്ചിരിച്ചു... ഹോയ് ഹോയ് ഹോയ് 2.കോഫി ഡേറ്റ് അപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല.വായനയുടെ ഏതെങ്കിലുമൊരു പടവിൽ കാലങ്ങൾക്ക് മുൻപ് എപ്പോഴോ എവിടെയെങ്കിലും വെച്ചുണ്ടായ പ്രണയനിമിഷങ്ങൾ നിങ്ങൾക്ക് മുഖാമുഖം കാണാൻ സാധിക്കും 3.എന്റെ പ്രണയത്തിന്റെ രാജകുമാരിക്ക് പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ 'എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്' എന്ന നോവലിലൂടെ പറയുകയാണ്. തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് 'എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം. 4.ഒരിടം തേടി ജീവിതാനുഭവങ്ങളുടെ ഉൾക്കടലിൽ സ്വയം നഷ്ടപ്പെടുന്ന മനുഷ്യർക്ക് തിരികെ ചെല്ലാൻ ഒരിടം വേണം. വിശ്രാന്തിയുടെ ഒരിടം. സ്നേഹത്തിൻ്റെ ഒരിടം. പൂർണ്ണതയുടെ ഒരിടം. സ്വയം ആവിഷ്കരിക്കാൻ പ്രചോദിപ്പിക്കുന്ന നിത്യതയുടെ ഒരിടം. അത്തരം തേടലുകൾക്ക് വിളക്കുമരമാണ് ഒരിടം തേടി.




