22% OFFNeermathalam Poothakalam+Rajavinte Pramabhajanam+Maanasi+Kadalmayooram - Combo Pack
നീര്‍മാതളം പൂത്ത കാലം, രാജാവിന്റെ പ്രേമഭാജനം & കടൽ മയൂരം ,മാനസി
by Madhavikutty
In Stock(Only 2 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 550g
About This Book
രാജാവിന്റെ പ്രേമഭാജനം രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്. നീര്‍മാതളം പൂത്ത കാലം ബാല്യകൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ നേഞ്ചോട് ചേർത്ത് വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകർന്നുകിട്ടിയ അനുഭവസൗരഭ്യങ്ങൾ ഹൃദയം തുറന്നെഴുതുകയാണിതിൽ. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്നു. ഈ സ്മരണകൾ അത്രമേൽ ഹൃദ്യമാണ് മാനസി എല്ലാറ്റിനെയും തന്റെ വരുതിയിലാക്കാന്‍ ത്രസിച്ചുനില്ക്കുന്ന സ്ഥിതവ്യവസ്ഥയുടെ പ്രഹരങ്ങള്‍ കഠിനമാണ്. ആധിപത്യ-വിധേയത്വ മൂല്യങ്ങളില്‍ നിലനില്ക്കുക, അതിന്റെ പകര്‍പ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുക എന്നവിധം ഇരട്ടബന്ധന ത്തിലാണ് ലോകജീവിതം ക്രമപ്പെടുത്തപ്പെട്ടിരി ക്കുന്നത്. എന്നാല്‍ ഈ ബന്ധനത്തിലായിരിക്കുേമ്പാള്‍തന്നെ അതിന്റെ പരാധീനതകള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്നവര്‍ പുതുചിന്തകളുടെ സാധ്യതകള്‍ ആരായുന്നു. ഇത്തരമൊരു സാധ്യതയാണ് ഭൗമിക ജനാധിപത്യചിന്തയും അതിന്റെ പ്രയോഗവും. യുദ്ധം, പരിസ്ഥിതി ചൂഷണങ്ങള്‍, ലൈംഗികമായ പാര്‍ശ്വവല്‍ക്കരണം, വര്‍ണ്ണവിവേചനങ്ങള്‍ എന്നിവ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം ബദല്‍ അന്വേഷണങ്ങളും ഉണ്ടാകുന്നു. അധികാര രാഷ്ട്രീയം, അതിന്റെ അക്രമാത്മകമായ അവസ്ഥ, ചീഞ്ഞുകഴിഞ്ഞ അതിന്റെ നില എന്നിവ വിഷയമാക്കുന്ന ഈ കൃതി ഭൗമികജനാധിപത്യത്തിന്റെ പ്രതിശ്ദങ്ങളും പകരുന്നു. ഇത് മാനസി എന്ന നോവല്‍ രൂപപ്പെടുത്തുന്ന ഒരു പാഠമാണ്.




