Nithyavan+Voilet Pookalude Maranam+Blue berries+Adrisya Sandhashakar+Parakaayam+Onnam Forensic adhyayam- 6 Book Combo20% OFF

Nithyavan+Voilet Pookalude Maranam+Blue berries+Adrisya Sandhashakar+Parakaayam+Onnam Forensic adhyayam- 6 Book Combo

നിത്യവാൻ+വോയ്‌ലെറ്റ് പൂക്കളുടെ മരണം+ബ്ലൂ ബെറിസ്+അദൃശ്യാ സന്ദർശകർ+പരകായം+ഒന്നാം ഫോറൻസിക് അധ്യായം- 6 Books Combo

by Amaldev C S, Muhammed Asif H E, Adarsh S

₹1,335₹1,670Save ₹335

In Stock(Only 3 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
DC Books
Language
Malayalam
Weight
950g

About This Book

Nithyavan സിനിമാ സംവിധായകനാകണമെന്ന സ്വപ്നവും കാമുകിയായ നിത്യയെയും അശോകിന് നഷ്ടമായത് ഒരേ ദിവസമായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോൾ അയാൾ ഒരു കോർപ്പറേറ്റ് ഓഫീസിൽ ഒതുങ്ങി കൂടാൻ തീരുമാനിച്ചു. എന്നാൽ, തന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ ചിലരുടെ ആത്മഹത്യക്ക് കാരണമാകുമെന്ന് അശോക് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ആ ആമഹത്യകളുടെ ചുരുളഴിക്കാൻ ഇറങ്ങി തിരിച്ചപ്പോൾ നിത്യാവൻ സിറ്റിയെന്ന നിഗൂഢ പുസ്‌തകത്തെ കുറിച്ചും മനുഷ്യ ബുദ്ധിയുടെ പരിണാമത്തെ കുറിച്ചും അവിശ്വസനീയമായ വിവരങ്ങളാണ് അറിയാൻ സാധിച്ചത്. ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ആപത്തിലാക്കുന്ന ചിലത്. നിത്യാവനിലെ നിഗുഢതകൾ മാത്രം നിറഞ്ഞ ലോകത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. Blue berries ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓർഡർ ചെയ്ത കേക്കിലെഴുതാൻ വിഷാദപൂർണ്ണമായ വരികൾ കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുൾഭാഗം കയ്പും ചവർപ്പും നിറഞ്ഞ് അനാകർഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങൾ ഓർമ്മിപ്പിക്കുന്നു. ദുർഗ്രഹമായ സാഹചര്യത്തിൽ സംഭവിക്കുന്ന ഒരു മരണത്തെ പിൻപറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെൺകുട്ടികൾ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവൽ Parakaayam നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈസ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നില്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിന്റെ ഫ്രെയിമിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവന്റെ കാഴ്ചയിലേക്കും പിന്നീട്ജീ വിതത്തിലേക്കും ഇരുൾ പടർത്തി. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,സഹോദരൻ അരുണും, സുഹൃത്ത് മാത്യൂസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പരകായപ്രവേശം നടത്തുക, അവനെ അറിയുക, അവന്റെ പാത പിന്തുടരുക. Onnam Forensic Adhyayam അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢതകൾ അന്വേഷിക്കുന്ന ആ പ്രഗ്ത്ഭ കുറ്റാന്വേഷകനു മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായൊരു പ്രതികാരകഥയാണ്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!