Paathira Kurubana + Dolls + Friday Forensic Club + Chuvanna Kallara - Combo Pack22% OFF

Paathira Kurubana + Dolls + Friday Forensic Club + Chuvanna Kallara - Combo Pack

പാതിരാ കുർബ്ബാന + ഡോൾസ്‌ + ഫ്രൈഡേ ഫോറൻസിക് ക്ലബ് + ചുവന്ന കല്ലറ - Combo Pack

by Rajad R

₹790₹1,009Save ₹219

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
DC Books
Language
Malayalam
Weight
450g

About This Book

Paathira Kurubana ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത്യകളും അന്വേഷിക്കുന്ന അക്ബറിന്‍റെ യാത്രകള്‍. ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍. Friday Forensic Club ഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം! Chuvanna Kallara ത്രില്ലറിൻ്റെയും ഹൊററിൻ്റെയും ഘടകങ്ങൾ സമന്വയിപ്പിച്ച ഒരു മലയാള നോവലാണ് *ചുവന്ന കല്ലറ*. തുടക്കത്തിൽ വായനക്കാരെ നിഗൂഢമായ ഒരു കേസിൻ്റെ അന്വേഷണത്തിലേക്ക് ആകർഷിച്ചു കൊണ്ട് വന്ന് , ക്രമേണ അവരെ ഇരുണ്ട, വിചിത്രമായ ഒരു ലോകത്തേക്ക് വലിച്ചിടുന്നു, യാഥാർത്ഥ്യവും അമാനുഷികതയും തമ്മിൽ വേർതിരിക്കുന്ന രേഖ മങ്ങിപ്പോകുന്ന തരത്തിൽ സസ്പെൻസിൻ്റെയും പിരിമുറുക്കത്തിൻ്റെയും അന്തരീക്ഷം രചയിതാവ് സങ്കീർണ്ണമായി രൂപപ്പെടുത്തുന്നു. ഒരു നിഗൂഢമായ സംഭവപരമ്പരയ്ക്ക് പിന്നിലെ സത്യം അനാവരണം ചെയ്യാൻ ചുമതലപ്പെടുത്തിയ നോവലിലെ നായകൻ, രഹസ്യങ്ങളുടെ ഒരു കൂടാരത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഇതിവൃത്തം വികസിക്കുമ്പോൾ, കഥ ആദ്യത്തെ അന്വേഷണത്തിൽ നിന്ന് കൂടുതൽ അപകടകരവും അമാനുഷികവുമായ ആഖ്യാന തലത്തിലേക്ക് മാറുന്നു. പ്രവചനാതീതമായ ക്ലൈമാക്‌സാണ് ചുവന്ന കല്ലറയെ യഥാർത്ഥത്തിൽ വേറിട്ടു നിർത്തുന്നത്. നമ്മൾ ചിന്തിക്കുന്ന വഴിക്കാണല്ലോ കഥ നീങ്ങുന്നത് എന്ന് നമ്മൾ ചിന്തിക്കുമ്പോൾ, നോവൽ പ്രതീക്ഷകളെ അട്ടിമറിക്കുന്നു, വായനക്കാരെ ആശ്ചര്യപ്പെടുത്തുന്ന ഒരു അന്ത്യം നൽകുന്നു. നോവലിൻ്റെ പേസിംഗ് കുറ്റമറ്റതാണ്, എങ്കിലും ചടുലമായ കഥ പറച്ചിൽ രീതി അത്ര രസകരമായി തോന്നിയില്ല. കുറച്ചു കൂടി വിശദാമ്ശങ്ങളിലേക്ക് കടക്കാമായിരുന്നു, എങ്കിലും ആ വേഗത വായനയെ അലോസരപ്പെടുത്തുന്നില്ല. കഥാപാത്രങ്ങളെ നന്നായി വികസിപ്പിച്ചിരിക്കുന്നു, ഓരോന്നിനും അവരുടേതായ സങ്കീർണ്ണതകളും ഉണ്ട്, ഇത് ആഖ്യാനത്തിൻ്റെ ആഴം വർദ്ധിപ്പിക്കുന്നു. പ്രവചനാതീതമായ ട്വിസ്റ്റുകൾ, വേട്ടയാടുന്ന അന്തരീക്ഷം, ത്രില്ലറിൻ്റെയും ഹൊററിൻ്റെയും സമ്പൂർണ്ണ സംയോജനം എന്നിവയുള്ള ഈ നോവൽ രണ്ട് വിഭാഗങ്ങളിലെയും ആരാധകർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!