Parakaayam+Aarum Kanatha Yudhagal+Ente Pranayathinte Rajakumarik+Kolam Kara Kolam Combo21% OFF
1 / 5

Parakaayam+Aarum Kanatha Yudhagal+Ente Pranayathinte Rajakumarik+Kolam Kara Kolam Combo

പരക്കായം+ആരും കാണാത്ത യുദ്ധങ്ങൾ+എന്റെ പ്രണയത്തിന്റെ രാജകുമാരിക്ക് +കൊളം കര കൊളം കോംബോ

by Seba Fathima As, Punya C R, Joseph Annamkutty Jose, Muhammed Asif H E

₹835₹1,059Save ₹224

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-9334156928
Publisher
DC Books
Language
Malayalam
Weight
600g

About This Book

1.കോളം കര കോളം ഭാവിയിൽ മലയാള സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകാൻ കെല്പുള്ള എഴുത്തുകാരിയായിട്ടാണ് പുണ്യയെ ഞാൻ കാണുന്നത്. അതിന്റെ ഉറപ്പുള്ള നിരവധി സൂചനകൾ നമുക്ക് ഈ കഥകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. ഒരാളുടെ ആദ്യ സമാഹാരം എന്ന് തോന്നിപ്പിക്കാത്തത്ര സമഗ്രതയും ആഴവും പരപ്പും ബലവും സൂക്ഷ്മതയും കാവ്യാത്മകതയും ഇതിലെ ഓരോ കഥകൾക്കുമുണ്ട്. ഈ കഥകൾ നമ്മുടെ എല്ലുകളെപ്പോലും പൊള്ളിക്കുന്ന ഒരു നവ്യാനുഭവം സമ്മാനിക്കും എന്നുറപ്പ് - ബെന്യാമിൻ 2.എന്റെ പ്രണയത്തിന്റെ രാജകുമാരിക്ക് പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ 'എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്' എന്ന നോവലിലൂടെ പറയുകയാണ്. തന്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിന്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും കണ്ണുനിരിൻ്റെയും പ്രണയ യാത്രയാണ് 'എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക് എന്ന നോവലിന്റെ ഇതിവൃത്തം. 3.ആരും കാണാത്ത യുദ്ധങ്ങള്‍ വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്... ആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ വീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്... ഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്... യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ, തുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു. ദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം 4.പരക്കായം നോവിക്കുന്നവനറിയില്ല നൊന്തവന്റെ നോവും നഷ്ടവും. അന്ന്, ഒരു സർപ്രൈസ് ഉണ്ട് നേരത്തെ എത്തണമെന്ന് നീന പറയുമ്പോൾ ദർശൻ അറിഞ്ഞിരുന്നില്ല തന്നെ വരവേൽക്കുന്നത് ഇരുൾ ഘനീഭവിച്ച വിജനമായ തെരുവും, തെരുവ് വിളക്കിന്റെ നരച്ച വെളിച്ചത്തിൽ മരവിച്ച, ഇനി എന്നെന്നേക്കുമായി നോവ് നൽകുന്ന തങ്ങളുടെ പ്രണയ സൗധത്തിലേക്കുമാണെന്ന്. ആവേശത്തോടെ വീട്ടിലേക്ക് കയറിയ ദർശൻ കാണുന്നത് അരണ്ട മഞ്ഞ വെളിച്ചത്തിന്റെ ഫ്രെയിമിൽ മരക്കസേരയിൽ ബന്ദിയാക്കപ്പെട്ട് രക്തം കുതിർത്ത ഉടലും നേർത്ത നിശ്വാസവുമായി പ്രാണനകലുന്ന നീനയെയാണ്. വിറങ്ങലിച്ചുനിന്ന അവന്റെ തലയിൽ വീണ ശക്തമായ പ്രഹരം അവന്റെ കാഴ്ചയിലേക്കും പിന്നീട്ജീ വിതത്തിലേക്കും ഇരുൾ പടർത്തി. കൊലപാതകങ്ങൾ തുടരവേ, തന്നെ അഴലിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ട ആ ഭ്രാന്തനെ തേടി ദർശനും,സഹോദരൻ അരുണും, സുഹൃത്ത് മാത്യൂസും ഇറങ്ങിത്തിരിക്കുന്നു. എന്നാൽ ഈ മഹാനഗരത്തിൽ അവനെ എങ്ങനെ തേടും? ആരാണവൻ? സൈക്കോളജിസ്റ്റ് കൂടെയായ ഡോക്ടർ ദർശന് മുമ്പിൽ ഒരു വഴിയേഉണ്ടായിരുന്നുള്ളൂ. കൊലയാളിയുടെ മനോനിലയിലേക്ക് ഒരു പരകായപ്രവേശം നടത്തുക, അവനെ അറിയുക, അവന്റെ പാത പിന്തുടരുക.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!