Sivathrayam Series - Combo Pack22% OFF

Sivathrayam Series - Combo Pack

ശിവത്രയം സീരീസ് - Combo Pack

by Ameesh

₹1,090₹1,400Save ₹310

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Poorna Publications
Language
Malayalam
Weight
750g

About This Book

Meluhayile Chiranjeevikal (Sivathrayam First Part 1) 1900 ബി സി. ആധുനിക ഇന്ത്യക്കാര്‍ തെറ്റായി സിന്ധു നദീതട സംസ്കാരം എന്നുവിളിക്കുന്ന കാലഘട്ടം. ആ കാലഘട്ടത്തില്‍ വസിച്ചവര്‍ ആ പ്രദേശത്തെ വിളിച്ചത് മെലൂഹയുടെ ഭൂമി എന്നാണ്. അനേക നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഏറ്റവും മഹാനായ ചക്രവര്‍ത്തിയായിരുന്ന രാമന്‍ സൃഷ്ടിച്ച പൂര്‍ണതയുറ്റ സാമ്രാജ്യം. ഒരിക്കല്‍ മഹത്വപൂര്‍ണമായിരുന്ന ഈ സാമ്രാജ്യത്തിനും അതിന്‍റെ സൂര്യവംശഭരണാധികാരികള്‍ക്കും, അഭിവന്ദ്യ നദിയായ സരസ്വതി മെല്ലെ മെല്ലെ വറ്റിവരണ്ട്. ഇല്ലാതാകുന്നതോടെ അനേകം ദാരുണമായ വിപത്തുകളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ചന്ദ്രവംശീയരുടെ കിഴക്കന്‍ പ്രദേശത്തുനിന്ന് അവര്‍ക്ക് വിനാശകാരികളായ, ഭീകരാക്രമണങ്ങളെയും നേരിടേണ്ടി വരുന്നു. അസാധാരണമായ ആയോധനവൈദഗ്ദ്ധ്യമുള്ളവരും. രൂപവൈചിത്ര്യമുള്ളവരുമായ, അകറ്റിനിര്‍ത്തപ്പെട്ടവരും കുടിലബുദ്ധികളുമായ, നാഗന്മാരുമായി ചന്ദ്രവംശക്കാര്‍ കൂട്ടുകൂടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. സൂര്യവംശികളെ സംബന്ധിച്ചിടത്തോളം ഏക പ്രത്യാശ പുരാണപ്രോക്തമായ ഐതിഹ്യമായിരുന്നു: 'തിന്മ അതിന്‍റെ ഭീമാനുപാതത്തില്‍ സമീപിക്കുമ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ടതായി അനുഭവപ്പെടുമ്പോള്‍, നിങ്ങളുടെ ശതുക്കള്‍ മഹാവിജയം പ്രാപിച്ചതായി തോന്നുമ്പോള്‍, ഒരു നായകന്‍ അവതരിക്കും'. ടിബറ്റില്‍ നിന്നുകുടിയേറിയ, കഠോരനായ ആ ശിവനാണോ സത്യത്തില്‍ ആ നായകന്‍? അദ്ദേഹം ആ നായകന്‍ ആകാന്‍ ഇച്ഛിക്കുന്നുണ്ടോ? തന്‍റെ സന്തം ഭാഗധേയത്തിന്‍റെയും കര്‍മ്മപ്രതിബദ്ധതയുടെയും സ്നേഹവായ്പ്പിന്‍റെയും പ്രേരകശക്തിയാല്‍, സൂര്യവംശികളുടെ പ്രതികാരത്തിനും തിന്മയുടെ വിനാശത്തിനും ശിവന്‍ നേതൃത്വം വഹിക്കുമോ? ലളിതനായ മനുഷ്യന്‍ തന്‍റെ കര്‍മ്മം കൊണ്ട് ദേവന്മാരുടെ ദേവനായി, നമ്മുടെ മഹാദേവനായി രൂപാന്തരപ്പെടുന്ന, ശിവന്‍ പ്രമേയമായ പുസ്തകത്രയത്തില്‍ ഒന്നാമത്തെ ഗ്രന്ഥമാണിത്. Naganmarude Rahasyam (Sivathrayam Part 2) ഇന്ന്, അദ്ദേഹം ദൈവമാണ്. 4000 വര്‍ഷങ്ങള്‍ക്കുമുന്‍പ്, ഒരു മനുഷ്യന്‍ മാത്രവും. വേട്ട തുടരുകയാണ്. ദ്രോഹബുദ്ധിയായ നാഗ യോദ്ധാവ് തന്‍റെ സുഹൃത്തായ ബൃഹസ്പതിയെ വധിക്കുകയും അദ്ദേഹത്തിന്‍റെ ഭാര്യയായ സതിയെ നിശ്ശബ്ദം പിന്തുടരുകയും ചെയ്യുന്നു. ടിബറ്റില്‍ നിന്നു കുടിയേറിയ ശിവന്‍, തിന്മയുടെ നാശകനെന്ന് പ്രവചിക്കപ്പെട്ട ശിവന്‍, തന്‍റെ രാക്ഷസപ്രതിയോഗിയെ കണ്ടെത്തുന്നതുവരെ അടങ്ങിയിരിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പ്രതികാരവും തിന്മയിലെക്കുള്ള യാത്രയും സര്‍പ്പജനവംശമായ നാഗന്മാരുടെ വാതിലിലേക്ക് നയിക്കുന്നു. അക്കാര്യത്തില്‍ അദ്ദേഹം സുനിശ്ചിതനാണ്. തിന്മയുടെ ദുഷ്ടമായ ഉയര്‍ച്ചയുടെ തെളിവ് എങ്ങും കാണാം. ഒരു അത്ഭുതമരുന്നിന്‍റെ വീണ്ടെടുപ്പിന്‍റെ പേരില്‍ ഒരു രാജ്യം ചരമഗതിപൂകുന്നു. കിരീടധാരിയായ ഒരു രാജകുമാരന്‍ വധിക്കപ്പെടുന്നു. വാസുദേവന്‍‌മാര്‍-ശിവന്‍റെ തത്വചിന്തകരായ സഹായികള്‍-ഇരുണ്ട പക്ഷത്തിന്‍റെ വശം ചേര്‍ന്ന് അദ്ദേഹത്തിന്‍റെ അവരിലുള്ള ചോദ്യംചെയ്യപ്പെടാത്ത വിശ്വാസത്തെ വഞ്ചിക്കുന്നു. ജന്മങ്ങളുടെ നഗരമെന്നുപേരുകേട്ട മൈകയില്‍ വെച്ച്, പൂര്‍ണതയുറ്റ മെലൂഹ സാമ്രാജ്യം പോലും ഒരു ഭീകരരഹസ്യത്തിന്‍റെ കടങ്കഥയില്‍ കുരുങ്ങുന്നു. ശിവന്‍ അജ്ഞാതനായ ഒരു പാവകളിയുടെ ആശാന്‍, ഒരു വലിയ കളി കളിച്ചുകൊണ്ടിരിക്കുന്നു. പുരാതന ഇത്യയിലൂടെ, നെടുകെയും കുറുകെയുമുള്ള യാത്രയിലേക്ക് നയിക്കപ്പെട്ട ശിവന്‍, മാരകരഹസ്യങ്ങളുടെ ഒരിടത്തുവെച്ച് സത്യത്തിനായി അന്വേഷിക്കുന്നു. കാണുന്നതുപോലെയല്ല ഒന്നും തന്നെയെന്ന് കണ്ടെത്തുന്നതിനുവേണ്ടി മാത്രം. ഭീഷണമായ യുദ്ധങ്ങള്‍ സംഭവിക്കുന്നു. ഞെട്ടിക്കുന്ന ഉടമ്പടികള്‍ ഉണ്ടാക്കപ്പെടുന്നു. #1 ബെസ്റ്റ് സെല്ലറായ മെലൂഹയിലെ ചിരഞ്ജീവികള്‍ എന്ന കൃതിയടങ്ങുന്ന ശിവത്രയപുസ്തകപരമ്പരയിലെ രണ്ടാമത്തെ ഈ പുസ്തകത്തില്‍ അവിശ്വസനീയമായ രഹസ്യങ്ങള്‍ വെളിപ്പെടുകയാണ്. Vayuputhranmarude Sapadham (Sivathrayam Final Part 3) പുരാണകഥകളെയും സാഹസികമായ കഥപറച്ചിലിനെയും ചേർത്ത് ഒരുക്കിയ അതുല്യമായ ഒരു വായനാനുഭവമാണ് ഈ ബണ്ടിൽ. ശിവനെ ഒരു ദൈവമായി മാത്രമല്ല, തന്റെ വിധിയെ തേടി മുന്നേറുന്ന ഒരു മനുഷ്യനായി അവതരിപ്പിക്കുന്ന ഈ കഥകൾ വായനക്കാരെ പ്രാചീന ഭാരതത്തിന്റെ അതിശയകരമായ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മേളൂഹാ സാമ്രാജ്യത്തിന്റെ മഹത്വം, നാഗവർഗത്തിന്റെ രഹസ്യങ്ങൾ, ധർമ്മവും അധർമ്മവും തമ്മിലുള്ള മഹാസമരം—ഈ എല്ലാം ചേർന്ന് ഒരു വിപുലമായ ഇതിഹാസകഥയായി മാറുന്നു. ശക്തമായ കഥാപാത്രങ്ങൾ, രാഷ്ട്രീയ ഗൂഢാലോചനകൾ, അതിശക്തമായ യുദ്ധങ്ങൾ, അനാവൃതമാകുന്ന രഹസ്യങ്ങൾ—ഇവയെല്ലാം വായനക്കാരനെ ആദ്യ പേജിൽ നിന്ന് അവസാനത്തേയ്ക്ക് വരെ ആകർഷിച്ചു കൊണ്ടിരിക്കും. ആധുനിക വായനക്കാരുടെ രുചിക്ക് അനുയോജ്യമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കഥകൾ പുരാണത്തിന്റെ ആത്മാവിനെയും സാഹസികതയുടെ ആവേശത്തെയും ഒരുമിപ്പിക്കുന്നു. - പഴയ കഥകൾക്ക് പുതുമയാർന്ന അവതരണം നൽകുന്ന ഒരു ആകർഷക വായനാനുഭവം. - ഓരോ പുസ്തകവും പുതിയ വെളിപ്പെടുത്തലുകളും അപകടകരമായ സാഹസങ്ങളും നിറഞ്ഞതാണ്. - ഒരു സാധാരണ മനുഷ്യൻ എങ്ങനെ ദന്തകഥയായ നായകനായി മാറുന്നു എന്ന അതിശയകരമായ കഥ.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!