17% OFFAkashappanth
ആകാശപ്പന്ത്
In Stock(Only 1 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- ISBN-13
- 978-81-981690-4-4
- Publisher
- Mankind Literature
- Language
- Malayalam
- Pages
- 98
- Weight
- 150g
About This Book
വളരെക്കാലം മുമ്പ്, ഒരു രാജ്യത്ത് ആർക്കും സ്വപ്നം കാണാൻ പറ്റാതെയായി! ഒരു ദിവസം പെട്ടെന്ന് അവരുടെ സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായതുപോലെ! എല്ലാവരും ആശയക്കുഴപ്പത്തിലാവുകയും എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ച് പരിഭ്രമിക്കുകയും ചെയ്തു... ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ ഒരു രാക്ഷസൻ അവരുടെ സ്വപ്നങ്ങൾ കവർന്നെടുത്തതായി കണ്ടെത്താനായി! നഷ്ടപ്പെട്ട സ്വപ്നങ്ങൾ വീണ്ടെടുക്കാൻ, ആരെങ്കിലും മലമുകളിലെ രാക്ഷസന്റെ കോട്ടയിൽ പോയി അവയെ തിരികെ കൊണ്ടുവരണം! ഈ ദൗത്യത്തിൽ അവർക്ക് വിജയിക്കാനാകുമോ? തന്റെ ഇളയ സഹോദരൻ കണ്ണന്റെയും മറ്റ് ദേശവാസികളുടെയും സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പുറപ്പെടുന്ന രാജകുമാരൻ എന്ന കുട്ടിയുടെ ആവേശകരമായ സാഹസികയാത്രയുടെ കഥയാണ് 'ആകാശപ്പന്ത്'. മാന്ത്രികദേശങ്ങളും സംസാരിക്കുന്ന മൃഗങ്ങളുമുള്ള കഥ. കുട്ടികളുടെ ഭാവനയെ ആകാശത്തോളം വിശാലമാക്കുന്ന രചന... ✍️ About the author 1991 ഒക്ടോബർ 17 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. അച്ഛൻ: സി. വി. ബാലകൃഷ്ണൻ. അമ്മ: എൻ. പത്മാവതി. സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഇപ്പോൾ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്നു. 'ബ്രെത്ത്' എന്ന ഹ്രസ്വചിത്രവും 'ഡ്രീമിങ്ങ് ഓഫ് വേഡ്സ്' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ഇവ രണ്ടും നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2020 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. 'മനം: ദ ക്രോണിക്ക്ൾ ഓഫ് എ മാസ്‌റ്റർബേറ്റർ', 'പുതിയ മരുഭൂമികൾ' എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്.




